Kerala News Politics

പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും


മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കും. ഇതാദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥന സമിതിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. വിഡി സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനേയും സിപിഐഎം പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭയില്‍ വിഡി സതീസനും പിണറായി വിജയനും വീണ്ടും കണ്ടുമുട്ടും.
ഇത്തവണ കസേരയില്‍ മാറ്റമുണ്ട്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ഇത്രയും കാലം ഇരുന്ന സ്ഥാനത്തേക്കാണ് പിണറായി വിജയനെത്തുന്നത്. പത്ത് വര്‍ഷക്കാലമായി പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലിരുന്ന സ്ഥാനത്തേക്കാണ് ഇനി വിഡി സതീശനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *