Education Health India News

82 കീമോകൾക്കിടയിലും പ്ലസ് ടു റാങ്ക് പട്ടികയിൽ ഇടം നേടി ബംഗാൾ വിദ്യാർത്ഥിനി

അപൂർവ കാൻസറിനെതിരെ മൂന്ന് വർഷത്തോളം പോരാടി ചികിത്സ തുടരുന്നതിനിടെ പശ്ചിമ ബംഗാൾ പ്ലസ് ടു പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഇടം നേടി വിദ്യാർത്ഥിനി.

അദ്രിജ ഗാൻ എന്ന വിദ്യാർത്ഥിനിയാണ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി പ്രശംസകൾ നേടിയിരിക്കുന്നത്. രാമകൃഷ്ണ ശാരദ മിഷൻ സിസ്റ്റർ നിവേദിത ഗേൾസ് സ്കൂൾ വിദ്യാർത്ഥിനിയായ അദ്രിജയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ 487 മാർക്കാണ് ലഭിച്ചത്. ഇതിനുപുറമെ മെറിറ്റ് പട്ടികയിൽ പത്താം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു.

വെസ്റ്റ് ബംഗാൾ കൌൺസിൽ ഓഫ് ഹയർ സെക്കൻ്ററി എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച ഫലത്തിലാണ് അദ്രിജയുടെ നേട്ടം ശ്രദ്ധേയമായത്.

കഴിഞ്ഞ മൂന്ന് വർഷമായി അപൂർവ കാൻസറിനായി 82 തവണ കീമോ ചികിത്സ സ്വീകരിച്ചിരുന്നെങ്കിലും അദ്രിജ തൻ്റെ പഠനം കൈവിട്ടില്ല. ഇതിന് മുമ്പ് അദ്രിജ പത്താം ക്ലാസ് പരീക്ഷയിൽ 94 ശതമാനം മാർക്ക് നേടി മികവ് തെളിയിച്ചിരുന്നു.

ആരോഗ്യപ്രതിസന്ധികൾക്കിടയിലും പഠനത്തിൽ മികവ് തെളിയിച്ച അദ്രിജയ്ക്ക് വിവിധ മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *