Kerala News

എംഎം ലോറന്സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകിട്ടിയത് നിയമപരമായി ശരി; ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ചോദ്യം ചെയ്ത് മകൾ ആശ ലോറൻസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.

ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആശയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പിതാവ് തന്റെ ശരീരം വൈദ്യശാസ്ത്ര പഠനത്തിന് ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു കോടതിയുടെ നിഗമനം.

വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഹൈക്കോടതി തീരുമാനം പ്രഖ്യാപിച്ചത്. ലോറൻസിന്റെ മറ്റ് മക്കളും മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനൽകാൻ അനുകൂലമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *