Kerala News

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ; പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളുകയും, കളമശ്ശേരി മെഡിക്കൽ കോളജിന്റെ നടപടിക്ക് ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയും ചെയ്തു. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ലോറൻസിന്റെ മകൻ സജീവൻ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകാൻ ലോറൻസ് പറഞ്ഞിരുന്നതായി മൊഴി നൽകി. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ Read More…

Kerala News

എംഎം ലോറന്സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകിട്ടിയത് നിയമപരമായി ശരി; ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ചോദ്യം ചെയ്ത് മകൾ ആശ ലോറൻസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആശയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പിതാവ് തന്റെ ശരീരം വൈദ്യശാസ്ത്ര പഠനത്തിന് ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു കോടതിയുടെ നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഹൈക്കോടതി തീരുമാനം പ്രഖ്യാപിച്ചത്. ലോറൻസിന്റെ മറ്റ് മക്കളും മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനൽകാൻ Read More…

Kerala News

എം.എം. ലോറൻസ് നാടുകടത്തിയചലച്ചിത്ര താരം.

കൊച്ചി: എം.എം.ലോറൻസ് എന്ന തൊഴിലാളി യൂണിയൻ നേതാവ് തന്ത്രപരമായി ഇടപെട്ട് നാടുകടത്തിയതുകൊണ്ട്കൊച്ചിൻ ഹനീഫ എന്ന അതുല്യ സിനിമാതാരം ഉദിച്ചു.എറണാകുളം മാർക്കറ്റിൽ ചുമട്ട് തൊഴിലാളികളും കച്ചവടക്കാരുമായി കയറ്റിറക്കുതർക്കും 1960 കളിൽ അതിരൂക്ഷമായി. എറണാകുളം നോർത്തിൽ കലാഭവന് അടുത്ത് താമസിക്കുന്ന മിമിക്രി മോണോ ആക്ട് താരം ഹനീഫിൻ്റെ പിതാവ് മുസ്ലിം ലീഗ് നേതാവായ എ.ബി.മുഹമ്മദിനും കുടുംബത്തിനും മാർക്കറ്റിൽ സ്വന്തമായ വ്യാപാരസ്ഥാപനങ്ങളുണ്ട്.കയറ്റിറക്ക് തർക്കത്തിൽ വ്യാപാരികളുടെ മക്കൾ തൊഴിലാളികളെ നേരിടാനൊരുങ്ങി. സംഘർഷത്തിനും ഏറ്റുമുട്ടലിനും ഇത് ഇടയാക്കി. മാർക്കറ്റിൽ ചുമട്ട് തൊഴിലാളി യൂണിയൻ കെട്ടിയ Read More…

Death Kerala News

എം.എം. ലോറൻസ് അന്തരിച്ചു

സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…