കൊച്ചി: എം.എം.ലോറൻസ് എന്ന തൊഴിലാളി യൂണിയൻ നേതാവ് തന്ത്രപരമായി ഇടപെട്ട് നാടുകടത്തിയതുകൊണ്ട്
കൊച്ചിൻ ഹനീഫ എന്ന അതുല്യ സിനിമാതാരം ഉദിച്ചു.
എറണാകുളം മാർക്കറ്റിൽ ചുമട്ട് തൊഴിലാളികളും കച്ചവടക്കാരുമായി കയറ്റിറക്കുതർക്കും 1960 കളിൽ അതിരൂക്ഷമായി. എറണാകുളം നോർത്തിൽ കലാഭവന് അടുത്ത് താമസിക്കുന്ന മിമിക്രി മോണോ ആക്ട് താരം ഹനീഫിൻ്റെ പിതാവ് മുസ്ലിം ലീഗ് നേതാവായ എ.ബി.മുഹമ്മദിനും കുടുംബത്തിനും മാർക്കറ്റിൽ സ്വന്തമായ വ്യാപാരസ്ഥാപനങ്ങളുണ്ട്.
കയറ്റിറക്ക് തർക്കത്തിൽ വ്യാപാരികളുടെ മക്കൾ തൊഴിലാളികളെ നേരിടാനൊരുങ്ങി. സംഘർഷത്തിനും ഏറ്റുമുട്ടലിനും ഇത് ഇടയാക്കി. മാർക്കറ്റിൽ ചുമട്ട് തൊഴിലാളി യൂണിയൻ കെട്ടിയ ചുവന്ന കൊടിതോരണങ്ങളെല്ലാം ,യുവ മുതലാളിമാർ നശിപ്പിച്ചു കത്തിച്ചാമ്പലാക്കി. അന്നും ശിമട്ടനായ ഹനീഫയുൾപ്പെടെയുള്ളവർ നോട്ടപ്പുള്ളികളായി. കിട്ടിയാൽ തട്ടുമെന്ന നിലയെത്തി. ഇതോടെ ഹനീഫയുടെ കാരണവൻമാർ യൂണിയൻ നേതാവ് എം.എം. ലോറൻസിനെ കണ്ട് വിവരങ്ങൾ പറഞ്ഞു. അങ്ങിനെയാണ് ഹനീഫ് കൊച്ചിയിൽ നിന്നും ഒളിച്ച് മദിരാശിയിലേക്ക് കടന്നത്. വർഷങ്ങൾ കഴിഞ്ഞു.ഹനീഫ് തിരിച്ചെത്തിയത് കൊച്ചിൻ ഹനീഫ് എന്ന ചലിച്ചിത്ര പ്രതിഭയായിട്ടാണ്. സിദ്ദീഖ് ലാലുമാർ അടുത്ത് പരിചയപ്പെട്ട ചലച്ചിത്ര താരമാണ് പുല്ലേപ്പടിയിൽ പാതിരാ കഥകൾ പറയാൻ ലാമ്പി സ്കൂട്ടറിൽ എത്തുന്ന കൊച്ചിൻ ഹനീഫ്. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ് ലാലിനെ കുറിച്ച് പത്രപ്രവർത്തകൻ പി.എ. മഹ്ബൂബ് എഴുതിയ “സിദ്ദീഖ് ചിരിയുടെ രസതന്ത്രം ” എന്ന പുസ്തകത്തിൽ എം.എം. ലോറൻസിൻ്റെ തന്ത്രപരമായ ഇടപ്പെടലുകളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.





