Kerala News

നടിയെ പീഡിപ്പിച്ച കേസിൽ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു, അതിനാൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയയ്ക്കും.

‘അമ്മ’ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അടക്കം രണ്ട് പരാതികളാണ് അദ്ദേഹത്തിനെതിരെ. ഇക്കാര്യത്തിൽ എറണാകുളം നോർത്ത് പോലീസും കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിട്ടുണ്ട്.

ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിനെ തുടർന്ന് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *