Court India Kerala Law News Politics

നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങൾ റദ്ദാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിയമത്തിന് വിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) എടുത്ത തീരുമാനങ്ങൾ പരിശോധിച്ച് റദ്ദാക്കുമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് നൽകിയത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരമില്ലാതെ കമ്മീഷൻ നിരവധി തീരുമാനങ്ങൾ എടുത്തെന്നാരോപിച്ചുള്ള ഹർജികളിലാണ് നടപടി.

വിവിധ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) നടപടിക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചിരുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്ക് കോടതി അംഗീകാരം നൽകിയിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

“എല്ലാ തീരുമാനങ്ങളും ഞങ്ങൾ പരിശോധിക്കും. ഏതെങ്കിലും തീരുമാനം നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കും. കോടതിയുടെ അധികാരം നിങ്ങൾക്കറിയാം,” ബെഞ്ച് പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിയമപരമായ പരിരക്ഷയെക്കുറിച്ചും കോടതി പരാമർശിച്ചു. ഇത്തരം പരിരക്ഷ ജഡ്ജിമാർക്ക് പോലും ലഭ്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *