Kerala News

ചിറക് വിടർത്തി പറക്കുകയാണ് കുടുംബശ്രീ – മന്ത്രി എം ബി രാജേഷ്

സ്ത്രീ ശാക്തീകരണവും വിവിധ ഉപജീവന പദ്ധതികളുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് വനിതാ സംരംഭകർ നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്. ഗുണമേന്മയും വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളോടൊപ്പം വിപണനം ചെയ്യപ്പെടും.

സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ്‌വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകീകൃത ബ്രാൻഡിംഗ് സംവിധാനം, മെച്ചപ്പെടുത്തിയ വിപണന നിലവാരം, സ്ഥിരതയാർന്ന വിപണി സാധ്യതകൾ എന്നിവയിലൂടെ വനിതാ സംരംഭകർക്ക് സ്ഥിര വരുമാനവും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ബ്രാൻഡ് മൂല്യവും ഉറപ്പാക്കും. ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐഎഎസ് പദ്ധതി വിശദീകരിച്ചു; ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളിയുമായി ധാരണപത്രം ഒപ്പുവെച്ചു. സംസ്ഥാനതലത്തിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിപുലമായ വിപണി തുറക്കുന്ന ഈ സംരംഭം വനിതാ സംരംഭക ശാക്തീകരണ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *