Kerala News

ചിറക് വിടർത്തി പറക്കുകയാണ് കുടുംബശ്രീ – മന്ത്രി എം ബി രാജേഷ്

സ്ത്രീ ശാക്തീകരണവും വിവിധ ഉപജീവന പദ്ധതികളുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് വനിതാ സംരംഭകർ നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്. ഗുണമേന്മയും വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളോടൊപ്പം വിപണനം ചെയ്യപ്പെടും. സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ Read More…

Kerala News

മാലിന്യം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നം: മന്ത്രി എം.ബി. രാജേഷ്

 മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പറഞ്ഞു. ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാൻ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്. 2024-25 വർഷത്തിൽ സംസ്ഥാനത്ത് 66,166 ടൺ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കിൽ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളിൽ നിന്നുള്ള Read More…

Kerala News

പൂവച്ചലിൽ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

 സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ 112 ഭൂരഹിത-ഭവനരഹിതർക്കായുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പന്നിയോട് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയ 2.75 ഏക്കർ ഭൂമിയിൽ 24.99 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ ഭവന സമുച്ചയം ഭൂരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവയ്പാണ്. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് പാവപ്പെട്ട മനുഷ്യരോടുള്ള സഹാനുഭൂതിയാൽ സുകുമാരൻ വൈദ്യർ സർക്കാരിന് സംഭവന ചെയ്തതെന്നും  അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക Read More…

Kerala News

പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ നിയമസഭ നൽകുന്നത് വലിയ സന്ദേശം : മന്ത്രി എം ബി രാജേഷ്

നിയമസഭാ സമൂച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നിയമസഭ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ എതിർപ്പുകൾ ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ പത്തോളം സ്ഥാപനങ്ങളിൽ മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാത്തത്. കേരളത്തിലെ ജനാധിപത്യത്തിന്റെ ആസ്ഥാനമായ നിയമസഭാ Read More…

Kerala News

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക : മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ  വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം  മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.  കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനവും വെബ്പോർട്ടൽ ഉദ്ഘാടനവും അംഗത്വ കാർഡ് Read More…

Kerala News

മാലിന്യമുക്ത നവകേരളത്തിന്റെ അംബാസഡറായി എംജി ശ്രീകുമാർ; ‘വൃത്തി 2025’ കോൺക്ലേവിലേക്ക് ക്ഷണം

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ മുന്നോട്ടുവന്നു. തദ്ദേശ ഭരണവകുപ്പിന്റെ സ്വപ്നപദ്ധതിയായ ഈ പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവിൽ പങ്കെടുക്കാൻ എംജി ശ്രീകുമാറിനെ മന്ത്രി നേരിട്ടാണ് ക്ഷണിച്ചത്. എം ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും Read More…

Kerala News

എക്‌സൈസ് പാസിങ് ഔട്ട് പരേഡ് ഏപ്രിൽ എട്ടിന്;   മന്ത്രി എം ബി രാജേഷ് അഭിവാദ്യം സ്വീകരിക്കും

എക്‌സൈസ് വകുപ്പിൽ വിവിധ ജില്ലകളിൽ നിന്നും നിയമനം ലഭിച്ച് പരിശീലനം പൂർത്തിയാക്കിയ 60 സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും, 20 വനിതാ എക്‌സൈസ് ഓഫീസർമാരുടേയും പാസിങ് ഔട്ട് പരേഡ് ഏപ്രിൽ എട്ടിന് രാവിലെ 8.30ന് തൃശൂർ എക്‌സൈസ് അക്കാദമി ഗ്രൗണ്ടിൽ നടത്തും. എക്‌സൈസ്, തദ്ദേശസ്വയംഭരണ, പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് പങ്കെടുക്കും. സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ 31-ാമത് ബാച്ചും, വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 13-മത് Read More…

Kerala News

സമൂഹത്തിൽ നൻമയുടെ വെളിച്ചം പകരാൻ കഴിയണം: ബാലസഭാംഗങ്ങൾക്ക് കത്തെഴുതി മന്ത്രി എം.ബി രാജേഷ്

     ‘കുടുംബശ്രീ മൈൻഡ് ബ്‌ളോവേഴ്‌സ് ലിയോറ ഫെസ്റ്റ്’ സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നതിലൂടെ ഓരോ കുട്ടിക്കും ഉള്ളിലുള്ള വെളിച്ചത്തെ കണ്ടെത്താൻ കഴിയുന്നതിനൊപ്പം സമൂഹത്തിന് നൻമയുടെ വെളിച്ചം പകരാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സമ്മർ ക്യാമ്പിന്റെ ഭാഗമായി ഏപ്രിൽ എട്ടിന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സംഘടിപ്പിക്കുന്ന ബാലസംഗമത്തിൽ പങ്കെടുക്കുന്നതിനായി ബാലസഭാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മന്ത്രിയുടെ കത്തിലാണ് കുട്ടികൾക്കുള്ള ക്ഷണം.      ശുചിത്വോത്സവം, ശുചിത്വോത്സവം 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി എന്നിവയെല്ലാം Read More…

Kerala News

തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമാക്കും : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പറും (807 806 60 60) ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി Read More…