Health Kerala Medical News

സംസ്ഥാനത്ത് പിടിമുറുക്കി ഷിഗെല്ല


സംസ്ഥാനത്ത് ഷിഗെല്ല രോഗം പടരുന്നു. വ്യാഴാഴ്ച് ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം മുതല്‍ കേരളത്തില്‍ 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം 294 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവര്‍ക്കും ഈ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക.

Leave a Reply

Your email address will not be published. Required fields are marked *