ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (Indian Institute of Science Education and Research, TVM), തിരുവനന്തപുരത്തിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി നേടിയ കണ്ണത്തു വീട്ടിൽ രേണുക ജയപ്രകാശിൻ്റെയും, ജയപ്രകാശിൻ്റെയും മകൾ ശ്രീലക്ഷ്മി കെ.ജെ യെ ബിജെപി അയ്യന്തോൾ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻ്റും തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറുമായ രഘുനാഥ് സി. മേനോൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ശ്രീലക്ഷ്മിയെ ആദരിച്ചു. യുവതലമുറയ്ക്ക് മാതൃകയാകുന്ന ഈ നേട്ടം സമൂഹത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, രാമകൃഷ്ണൻ പി, ബൂത്ത് പ്രസിഡണ്ടുമാരായ സുരേഷ് പുതൂർ, രാമചന്ദ്രൻ ടി.കെ. എന്നിവർ പ്രസംഗിച്ചു.
ഡിവിഷൻ ഭാരവാഹികളായ ഗോപകുമാർ എം., രഘുനാഥ് കുന്നമ്പത്ത്, രാജേന്ദ്രനാഥ്, ഭാസ്കരൻ നായർ, രവീന്ദ്രൻ പണിക്കർ മരുതൂർ, ഗൗതമൻ കണ്ണാട്ട്, വാസുദേവൻ മേനോൻ, ജഗദീഷ്, പീതാംബരൻ നായർ, രാജു നായർ, സിദ്ധാർത്ഥൻ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.





