കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടുത്തത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ ഇന്ത്യന് എംബസി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരെ സഹായിക്കാന് അധികാരികളുമായി ചേര് ന്ന് പ്രവര് ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പ് നല് കി.
കുവൈറ്റിലെ ഇന്ത്യന് എംബസിയുടെ എക്സ് എന്ന പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ എഴുതി;
“കുവൈറ്റ് സിറ്റിയിലെ തീപിടിത്തം സങ്കടകരമാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യന് എംബസി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാന് അവിടുത്തെ അധികാരികളുമായി ചേര്ന്ന് പ്രവര്ത്തിക്കുകയും ചെയ്യുന്നുണ്ട്.





