കുംഭമേള പ്രധാനമായും ഇന്ത്യയിലെ നാല് പുണ്യസ്ഥലങ്ങളിലാണ് നടക്കുന്നത്. സമുദ്രമഥനത്തിനിടെ ലഭിച്ച അമൃതകുംഭത്തിൽനിന്ന് അമൃതത്തുള്ളികൾ വീണ സ്ഥലങ്ങളാണിവയെന്നാണ്പുരാണപാരമ്പര്യം.
കുംഭമേള നടക്കുന്ന നാല് പുണ്യസ്ഥലങ്ങൾ
1. പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്)_ നദികൾ: ഗംഗ, യമുന, സങ്കൽപ്പിത സരസ്വതി ഗംഗയും യമുനയും സംഗമിക്കുന്ന ത്രിവേണി സംഗമമാണ് പ്രധാന തീർഥസ്ഥലം. 2025-ൽ മഹാകുംഭമേള നടന്നത് ഇവിടെയാണ്.
2. ഹരിദ്വാർ (ഉത്തരാഖണ്ഡ്)_ നദി: ഗംഗഹർ കി പൗരി പ്രധാന സ്നാനഘട്ടമാണ്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ലക്ഷക്കണക്കിന് ഭക്തർ എത്തുന്നു.
3. ഉജ്ജയിനി (മധ്യപ്രദേശ്)_ നദി: ക്ഷിപ്ര ഇവിടെ നടക്കുന്ന കുംഭമേള സിംഹസ്ഥ കുംഭമേള എന്ന പേരിലാണ് അറിയപ്പെടുന്നത്.
4.നാസിക്–ത്രയംബകേശ്വർ (മഹാരാഷ്ട്ര)_ നദി: ഗോദാവരിനാസിക്കിലെ രാംകുണ്ഡും ത്രയംബകേശ്വറിലെ കുശാവർത്ത തീർഥവും പ്രധാന സ്നാനസ്ഥലങ്ങളാണ്. ഈ നാല് സ്ഥലങ്ങളിലുമാണ് കുംഭമേളയുടെ പരമ്പരാഗത ചക്രം നടക്കുന്നത്.





