Entertainment News

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി: 8 ദിവസത്തെ ഷൂട്ട് അനുവദിച്ച് ബിജെപി നേതൃത്വം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് വീണ്ടും സിനിമയിൽ അഭിനയിക്കാനുള്ള അനുമതി ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ നൽകി. ഔദ്യോഗിക അനുമതി ഉടൻ ലഭിക്കും. ആദ്യ ഷെഡ്യൂളിൽ 8 ദിവസമാണ് അദ്ദേഹത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ​ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു.

ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാ​ഗങ്ങൾ പരമാവധി ചിത്രീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *