Kerala News

സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്‍ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ Read More…

Entertainment News

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി: 8 ദിവസത്തെ ഷൂട്ട് അനുവദിച്ച് ബിജെപി നേതൃത്വം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് വീണ്ടും സിനിമയിൽ അഭിനയിക്കാനുള്ള അനുമതി ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ നൽകി. ഔദ്യോഗിക അനുമതി ഉടൻ ലഭിക്കും. ആദ്യ ഷെഡ്യൂളിൽ 8 ദിവസമാണ് അദ്ദേഹത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ​ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു. ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് Read More…