Education India Kerala News

സംസ്ഥാന സ്കൂൾ നീന്തൽ മത്സര നടത്തിപ്പിലെ അനാസ്ഥ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയുടെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റതായ മാധ്യമ വാർത്തയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കായിക മേളയുടെ നടത്തിപ്പിൽ വിദ്യാർത്ഥികൾ നേരിടേണ്ടിവന്ന ദുരവസ്ഥയെപ്പറ്റി നിരവധി വാർത്തകളാണ് വന്നിരിക്കുന്നതെന്നും തികഞ്ഞ അനാസ്ഥയാണ് സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ചുമതലയുള്ള അധ്യാപകരുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്നും കമ്മീഷൻ നിരീക്ഷിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *