ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠന കോഴ്സ് തുടങ്ങുന്നു. പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടി ക്കറ്റ് ലഭിക്കും. സൂക്തമുക്താവലി പൂജാപഠന ക്ലാസ് ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുക.
വിഷ്ണുപൂജ, ഗണപതിഹോമം, ഭഗവത് സേവ മുതലായ പൂജകൾ, മന്ത്രാർത്ഥം ഗ്രഹിച്ച്
ആചരിക്കുവാനുള്ള പരിജ്ഞാനം കോഴ്സിലൂടെ ആർജ്ജിക്കാനാകും. കൂടാതെ
ഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം ചമകം മുതലായ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കുന്നു. യജ്ഞോപവീതനിർമാണവിധി മുതലായ അനുബന്ധവിഷയങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2 മണിക്കൂർ വീതം ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുണ്ടാകും.
കോഴ്സിൽ ചേരാനുള്ള പ്രായപരിധി – 10 മുതൽ 55 വയസ്സ് വരെയാണ്. ഫീസ് – 1500 /- രൂപ. വിശദ വിവരങ്ങൾക്ക് : 9544890441 – അരുൺ എം. എൻ, 8281882737 – ഡോ. ഗീതു എസ്. നാഥ്





