കോഴിക്കോട് പയ്യോളിയില്‍ ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അതെസമയം വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ 16 പേര്‍ക്കാണ് വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 54 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
2025ല്‍ 132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണിത്. വയറിളകം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ദേഹത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ തുടങ്ങുക.





