Kerala News Politics

ഒബിസി വിഭാഗത്തിന്റെ അവഗണനക്കെതിരെ കണ്ണൂരിൽ പ്രതിഷേധം; പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച്

കണ്ണൂർ: ഒബിസി വിഭാഗത്തോടുള്ള പിണറായി സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ബി.ജെ.പിയുടെ ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങളോടെ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.

ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. ഒബിസി മോർച്ച നോർത്ത് ജില്ലാ പ്രസിഡണ്ട് പി.വി. അരുണാക്ഷൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. വിനോദ്, സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ഒബിസി മോർച്ച സൗത്ത് ജില്ലാ പ്രസിഡണ്ട് അഭിലാഷ്, ജനറൽ സെക്രട്ടറി കെ. പ്രകാശൻ, ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ മഹേഷ് എന്നിവർ പ്രസംഗിച്ചു. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *