ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ നിന്ന് സോണിപട്ടിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പുതിയ യുഗത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ ട്രെയിനിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീം എൻജിനുകളിൽ നിന്ന് ഡീസൽ, ഇലക്ട്രിക് ട്രെയിനുകളിലേക്കും ഇപ്പോൾ Read More…
കൊച്ചി: ഗതാഗത സൗകര്യമില്ലാത്ത 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം നടത്തിയ ജനകീയ സദസിലൂടെ നിരവധി പുതിയ റൂട്ടുകൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലൈസൻസ് സംവിധാനം അടിസ്ഥാനമാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസുകൾ അനുവദിക്കും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഈ റൂട്ടുകളിൽ സർവീസ് നടത്തും. 25 ലക്ഷം രൂപ വരെയുള്ള ചെറുബസുകൾക്ക് പെർമിറ്റ് നൽകും. സ്ത്രീകൾ ഉൾപ്പെടെ Read More…
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കാസർകോട് ജില്ലയിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉൾപ്പെടെ പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സ്പെഷ്യൽ Read More…