തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷവാർത്ത. ഒരു ഡിഎ (ക്ഷാമബത്ത) ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സര്‍വീസ് പെൻഷൻകാരെയും ഉള്‍പ്പെടുത്തി, യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് തുടങ്ങിയ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ (ക്ഷാമാശ്വാസം) വര്‍ധനവ് ലഭ്യമാകും.
ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് 2000 കോടിയോളം രൂപയുടെ വര്‍ഷിക ചെലവുയര്‍ന്നേക്കും. ഈ ആനുകൂല്യം അടുത്ത മാസം ശമ്പളത്തോടും പെന്‍ഷനോടും കൂടി ലഭ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം നടപ്പാക്കിയെന്നും, കേന്ദ്രസര്‍ക്കാരിന്റെ ധനപരമായ പ്രതികൂലതകള്‍ നേരിട്ടിട്ടും ജീവനക്കാരുടെയും പെൻഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി