Kerala News

വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടിൽ പോളിങ് കുറവായെങ്കിലും, ചേലക്കരയിൽ ഉയർന്ന പങ്കാളിത്തം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിന്റെയും വോട്ടെടുപ്പ് അവസാനിച്ചു.

ചേലക്കരയിൽ, പോളിങ് 70% നും പിന്നിട്ടു, എന്നാൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. വയനാട്ടിൽ 63% പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ തവണയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ വോട്ടെടുപ്പ് ബൂത്തുകൾ സന്ദര്‍ശിച്ചു.

ചേലക്കരയിലെ സ്ഥാനാർഥികൾ യുആർ പ്രദീപ്, രമ്യ ഹരിദാസ്, കെ ബാലകൃഷ്ണൻ എന്നിവരും സ്ഥലത്തെ തിരഞ്ഞെടുപ്പ്കേന്ദ്രങ്ങൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *