India International News Program

എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കി മാഗ്നസ് കാൾസൻ

പാരിസ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം തുടർച്ചയായ രണ്ടാം വർഷവും സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലിൽ ബെലാറസ് ഗ്രാൻഡ്മാസ്റ്റർ ഡെനിസ് ലസാവിക്കിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ തോൽപ്പിച്ചാണ് കാൾസൻ കിരീടം നിലനിർത്തിയത്.

ടീം ലിക്വിഡിനായി മത്സരിച്ച കാൾസൻ ടൂർണമെൻ്റിലുടനീളം ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് മുന്നേറിയത്. കിരീടം നിലനിർത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു താരം മത്സരത്തിനിറങ്ങിയത്.

ഗ്രാൻഡ് ഫൈനലിൽ AG.AL താരമായ ലസാവിക്കിനെതിരെ 2-0നാണ് കാൾസൻ വിജയിച്ചത്. രണ്ട് മത്സരങ്ങളിലും 3-1 എന്ന സ്കോറിനായിരുന്നു കാൾസൻ്റെ ജയം.

35കാരനായ നോർവീജിയൻ താരം ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് തുടർച്ചയായ രണ്ടാം തവണയും എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *