ബുഡാപെസ്റ്റ്: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൺ മത്സരം പൂർത്തിയാക്കാതെ പിന്മാറിയതോടെ ടോട്ടൽ ചെസ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ പൈലറ്റിൽ വിവാദം. കസാഖിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ ബിബിസാര അസൗബയേവയ്‌ക്കെതിരായ ഫാസ്റ്റ് ക്ലാസിക് മത്സരമാണ് കാൾസൺ പരാജയം സമ്മതിച്ച് ഉപേക്ഷിച്ചത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ലീഡ് നേടിയ ശേഷമായിരുന്നു നോർവീജിയൻ താരത്തിന്റെ നടപടി. ചൊവ്വാഴ്ച നടന്ന നാല് ബ്ലിറ്റ്സ് മത്സരങ്ങളിൽ മൂന്നിലും രണ്ട് റാപ്പിഡ് മത്സരങ്ങളിലും വിജയിച്ച കാൾസൺ 11 Read More…
Tag: magnus carlson
എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കി മാഗ്നസ് കാൾസൻ
പാരിസ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം തുടർച്ചയായ രണ്ടാം വർഷവും സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലിൽ ബെലാറസ് ഗ്രാൻഡ്മാസ്റ്റർ ഡെനിസ് ലസാവിക്കിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ തോൽപ്പിച്ചാണ് കാൾസൻ കിരീടം നിലനിർത്തിയത്. ടീം ലിക്വിഡിനായി മത്സരിച്ച കാൾസൻ ടൂർണമെൻ്റിലുടനീളം ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് മുന്നേറിയത്. കിരീടം നിലനിർത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു താരം മത്സരത്തിനിറങ്ങിയത്. ഗ്രാൻഡ് ഫൈനലിൽ AG.AL താരമായ ലസാവിക്കിനെതിരെ 2-0നാണ് കാൾസൻ വിജയിച്ചത്. രണ്ട് മത്സരങ്ങളിലും Read More…


