ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഇല്ലം നിറചടങ്ങുകൾ. ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ രാവിലെ പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കുന്നതല്ല.
ചടങ്ങുകളുടെ സുഗമമായ പൂർത്തീകരണത്തിനായി രാവിലെ 4.30 മുതൽ 9.30 വരെ ദർശന നിയന്ത്രണം ഉണ്ടാകും.




