Agriculture Kerala News

ചിങ്ങം ഒന്നിന് കർഷക ദിനാചരണം നടത്തും

ചിങ്ങം 1 (ആഗസ്റ്റ് 17) തൃശ്ശൂർ കോർപ്പറേഷൻ നടത്തുന്ന കർഷക ദിനാചരണം തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടത്തും. മന്ത്രി അഡ്വ. ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി തൃശ്ശൂർ എം. എൽ. എ. ശ്രീ രാജൻ പല്ലനും, ഒല്ലൂർ എം. എൽ. എ. അഡ്വ. രാജനും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച 15 കർഷകരെ ചടങ്ങിൽ വെച്ച് ആദരിക്കും.

അയ്യന്തോൾ കൃഷി ഭവൻ പരിധിയിൽ നിന്നും മികച്ച പച്ചക്കറി കർഷകൻ എന്ന വിഭാഗത്തിൽ കെ അരവിന്ദാക്ഷൻ മേനോൻ, വട്ടേക്കാട്ട് വീട്, കാര്യാട്ടുകര, മികച്ച എസ്. സി. കർഷകൻ എന്ന വിഭാഗത്തിൽ കെ. എസ്. രഘു, കളത്തിൽ വീട്, കാര്യാട്ടുകര എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

രാവിലെ 9:45 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ചടങ്ങിൽ വെച്ച് വിവിധയിനം വിത്തുകൾ വിതരണം ചെയ്യും. കാർഷിക സെമിനാർ,
പച്ചക്കറികളുടെയും, മൂല്യവർധിത ഉത്പന്നങ്ങളുടെയും വിൽപന എന്നിവയും ഉണ്ടാവും. ഉച്ച ഭക്ഷണത്തോടെ പരിപാടി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *