Kerala News

ക്ഷേമ പെന്ഷന് തട്ടിപ്പ്: ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, തുകയും 18% പലിശയും അടയ്ക്കണം

കേരളത്തിൽ ക്ഷേമ പെന്ഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ നൽകിയതായി റിപ്പോർട്ട്. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെതിരെയാണ് നടപടി. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെന്ഷൻ തുകയും അതിന്റെ 18% പലിശയും അടയ്ക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2 സാജിത.കെ.എ., പത്തനംതിട്ട ഓഫിസിലെ പാര്ട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി, വടകര ഓഫിസിലെ വര്ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്സിൽ, മീനങ്ങാടി ഓഫിസിലെ പാര്ട്ട് ടൈം Read More…

Kerala News

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇളവുകൾ

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റങ്ങളിൽ അർഹമായ ഇളവും മുൻഗണനയും നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. രക്ഷിതാക്കൾ ഇല്ലാതായ അവസ്ഥകളിലോ, രക്ഷിതാക്കൾക്ക് സംരക്ഷണത്തിന് പ്രാപ്തരല്ലാത്ത സാഹചര്യത്തിലോ ഉള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങൾക്കാണ് ഇളവും മുൻഗണനയും നൽകാൻ തീരുമാനിച്ചത്. ഈ ഇളവ് പ്രാവർത്തികമാക്കുന്നതിനായി പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങൾ പുതുക്കിയതായും, എല്ലാ വകുപ്പുകളിലെ മേധാവികൾ ഈ നിർദ്ദേശം പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Kerala News

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു, അടുത്തമാസം ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷവാർത്ത. ഒരു ഡിഎ (ക്ഷാമബത്ത) ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സര്‍വീസ് പെൻഷൻകാരെയും ഉള്‍പ്പെടുത്തി, യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് തുടങ്ങിയ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ (ക്ഷാമാശ്വാസം) വര്‍ധനവ് ലഭ്യമാകും. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് 2000 കോടിയോളം രൂപയുടെ വര്‍ഷിക ചെലവുയര്‍ന്നേക്കും. ഈ ആനുകൂല്യം അടുത്ത മാസം ശമ്പളത്തോടും പെന്‍ഷനോടും കൂടി ലഭ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ മെച്ചപ്പെട്ട ശമ്പള Read More…