Kerala News

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു, അടുത്തമാസം ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷവാർത്ത. ഒരു ഡിഎ (ക്ഷാമബത്ത) ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സര്‍വീസ് പെൻഷൻകാരെയും ഉള്‍പ്പെടുത്തി, യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് തുടങ്ങിയ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ (ക്ഷാമാശ്വാസം) വര്‍ധനവ് ലഭ്യമാകും. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് 2000 കോടിയോളം രൂപയുടെ വര്‍ഷിക ചെലവുയര്‍ന്നേക്കും. ഈ ആനുകൂല്യം അടുത്ത മാസം ശമ്പളത്തോടും പെന്‍ഷനോടും കൂടി ലഭ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ മെച്ചപ്പെട്ട ശമ്പള Read More…

India News

ദീപാവലി സമ്മാനം: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 3% ഉയർത്തി.

ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി, കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻധാരികൾക്കും ആശ്വാസ വാർത്ത. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ 3% ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനമെടുത്തു. ഇതോടെ, ജീവനക്കാരുടെ ക്ഷാമബത്ത 50% നിന്ന് 53% ആയി ഉയരും. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള എൻട്രി ലെവൽ ജീവനക്കാർക്ക് പ്രതിമാസം 540 രൂപയുടെ വർധന ലഭിക്കും. പുതുക്കിയ ക്ഷാമബത്ത ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ മാർച്ചിൽ 4% വർധനയിലൂടെ 50% ക്ഷാമബത്ത നിലവിൽ വന്നിരുന്നു.