Culture India News

സ്കൂൾ അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ ഉത്തരവിറക്കി ബംഗാൾ വിദ്യാഭ്യാസ വകുപ്പ്

പശ്ചിമബംഗാളില്‍ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ ഉത്തരവിറക്കി പുതിയ ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടത്തുന്ന അസംബ്ലിയില്‍ വന്ദേമാതാരം ആലപിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളും അസംബ്ലികളില്‍ ദേശീയഗീതം ആലപിക്കുന്നുണ്ടോ എന്നറിയാൻ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളിലും ദേശീയഗാനമായ ജനഗണമന ആലപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *