Business Economy India Kerala News

പെട്രോൾ, ഡീസൽ ഇന്ധനവില മൂന്ന് രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തി. നാല് വർഷത്തിലേറെയായി വലിയ വർധനവില്ലാതിരുന്ന ഇന്ധനവിലയാണ് ഇപ്പോൾ ലിറ്ററിന് 3 രൂപ വീതം കൂട്ടിയത്.

പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാകും. ഇതിന് മുമ്പ് പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമായിരുന്നു വില.

അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ച് 16 ദിവസം കഴിഞ്ഞാണ് ഇന്ധനവില വർധന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതോടെ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തികഭാരം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് നഷ്ടം സംഭവിച്ചെന്നും എണ്ണക്കമ്പനികൾ ആരോപിച്ചിരുന്നു.

ഇന്ധനവില വർധന ചരക്ക് ഗതാഗത ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരാൻ കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *