India International

കുവൈത്തിലെ തീപിടുത്ത ദുരന്തം പ്രധാനമന്ത്രി അവലോകനം ചെയ്തു

കുവൈറ്റിലെ തീപിടുത്തത്തില് നിരവധി ഇന്ത്യക്കാര് മരിക്കുകയും നിരവധി പേര് ക്ക് പരിക്കേല് ക്കുകയും ചെയ്ത ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ന്യൂഡല് ഹിയിലെ 7 ലോക് കല്യാണ് മാര് ഗിലെ വസതിയില് അവലോകന യോഗം ചേര് ന്നു.

നിര് ഭാഗ്യകരമായ സംഭവത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യാ ഗവണ് മെന്റ് നല് കണമെന്ന് പ്രധാനമന്ത്രി നിര് ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര് ത്തനങ്ങള് ക്ക് മേല് നോട്ടം വഹിക്കാനും മൃതദേഹം വേഗത്തില് നാട്ടിലെത്തിക്കാനും വിദേശകാര്യ സഹമന്ത്രി ഉടന് കുവൈറ്റിലേക്ക് പോകണം.

മരണമടഞ്ഞ ഇന്ത്യന് പൗരന്മാരുടെ കുടുംബങ്ങള് ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജയ്ശങ്കര്, വിദേശകാര്യ സഹമന്ത്രി കീര്ത്തിവര്ധന് സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി പ്രമോദ് കുമാര് മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും യോഗത്തില് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *