നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജവര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് കേരള പോലീസ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത, തെറ്റായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളും യുആര്‍എല്ലുകളും നീക്കം ചെയ്തു എന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കി. വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനായി പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളുമായി പോലീസ് സഹകരിക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും സ്വീകരിക്കുക. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് Read More…