ന്യൂഡൽഹി: പെട്രോൾ, ഡീസൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന എടിഎഫ് (Aviation Turbine Fuel) വിൻഡ്‌ഫാൾ നികുതി കേന്ദ്ര സർക്കാർ കുറച്ചു. സെപ്റ്റംബർ 16 മുതൽ ആരംഭിച്ച രണ്ടാഴ്ചത്തേക്കുള്ള പുതുക്കിയ നിരക്കുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഡീസൽ കയറ്റുമതിയുടെ സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED), റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവ ഉൾപ്പെടെയുള്ള നികുതി ലിറ്ററിന് 25 രൂപയിൽ നിന്ന് 20 രൂപയായാണ് കുറച്ചത്.
Tag: diesel
പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിയിലെ വിൻഡ്‌ഫോൾ നികുതി കേന്ദ്രം കുറച്ചു
പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി കേന്ദ്ര സർക്കാർ കുറച്ചു. പുതുക്കിയ നികുതി നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, പെട്രോൾ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 1.50 രൂപ ആയി കുറച്ചു. ഡീസലിനുള്ള നികുതി ലിറ്ററിന് 13.50 രൂപയായും എടിഎഫിനുള്ള നികുതി ലിറ്ററിന് 9.50 രൂപയായും കുറച്ചിട്ടുണ്ട്. പെട്രോളിൻ്റെയും ഡീസലിൻ്റെയും കയറ്റുമതിക്ക് ഈടാക്കിയിരുന്ന റോഡ്-അടിസ്ഥാന സൗകര്യ സെസ് പൂർണമായി ഒഴിവാക്കിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. Read More…
പെട്രോൾ, ഡീസൽ ഇന്ധനവില മൂന്ന് രൂപ കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തി. നാല് വർഷത്തിലേറെയായി വലിയ വർധനവില്ലാതിരുന്ന ഇന്ധനവിലയാണ് ഇപ്പോൾ ലിറ്ററിന് 3 രൂപ വീതം കൂട്ടിയത്. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാകും. ഇതിന് മുമ്പ് പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമായിരുന്നു വില. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ച് 16 ദിവസം കഴിഞ്ഞാണ് ഇന്ധനവില വർധന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് Read More…
വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ”ഓപ്പറേഷൻ ഫുവേഗോ മറീനോ” എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സെർച്ച് നടത്തുന്നത്. കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ മാർക്കറ്റ് കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ആദ്യ പടിയായി മത്സ്യ ബന്ധന Read More…
‘പെട്രോൾ, ഡീസൽ വില കുറയാം; എല്ലാം ഒരു നിബന്ധനയുടെ മേൽ: സർക്കാർ’
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ ഇനി പ്രതീക്ഷവയ്ക്കാനാവുന്നത് ഒരു കാര്യത്തിലാണ്. കേന്ദ്ര സർക്കാർ വ്യക്തമാക്കിയതുപോലെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറയണമെന്നതാണ് അതിനുള്ള ഏക നിബന്ധന. ക്രൂഡ് ഓയിലിന്റെ വില മൂന്ന് വർഷത്തെ താഴ്ന്ന നിരക്കിൽ എത്തിയതായി അറിയിച്ചു. ക്രൂഡ് വില കുറയുന്നത് താൽക്കാലികമായതല്ല, നീണ്ടകാലത്തേക്ക് നിലനിൽക്കണമെന്നാണ് സർക്കാർ പ്രതീക്ഷ. ബ്രെൻഡ് ക്രൂഡ് വില 2021 ഡിസംബറിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിൽ, ബാരലിന് 70 ഡോളറിന് താഴെയായിരുന്നു. ആഗോള ആവശ്യകത കുറയുകയും ലഭ്യത ഉയരുകയും Read More…




