India News

എഞ്ചിൻ തകരാർ, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി

ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിനിൽ തീപിടിത്തമുണ്ടായെന്ന സംശയത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

AI2802 എന്ന Airbus A320 വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി അടിയന്തര ലാൻഡിംഗ് നടത്തിയത്.

വിമാന ജീവനക്കാർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനം സുരക്ഷിതമായി ഇറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരും സാധാരണ രീതിയിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതായും കമ്പനി വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *