എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് സിങ്കപ്പൂര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസത്തേക്കാണ് കോടതിയലക്ഷ്യ കേസില്‍ ശിക്ഷ വിധിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ ഉത്തരവുകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബെജുവിനെതിരെ ശിക്ഷ വന്നിരിക്കുന്നത്.
അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങി, 68 ലക്ഷം രൂപയോളം കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കി. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബെജൂസിനെതിരെ കേസുകള്‍ ഉണ്ട്. നിലവിലെ കോടതി വിധി ബൈജുവിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഖത്തര്‍ ഹോള്‍ഡിങ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ വിധി വന്നത്.




