Culture India News

ബലിപെരുന്നാൾ ആശംസകൾ നേർന്ന് ദ്രൗപദി മുർമു

ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

ഈദ്-ഉസ്-സുഹ ഭക്തിയുടെയും ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. പിന്നാക്കം നിൽക്കുന്നവർക്കും സഹായം ആവശ്യമുള്ളവർക്കും സേവനം ചെയ്യാൻ ഈ ആഘോഷം പ്രചോദനം നൽകുന്നുവെന്നും അവർ പറഞ്ഞു.

സമൂഹത്തിൽ സ്നേഹവും ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞ ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *