ശ്രീനഗർ: മൂന്നാമത് കശ്മീർ മാരത്തണിന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഞായറാഴ്ച ശ്രീനഗറിൽ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമായി 1,800-ലേറെ കായികതാരങ്ങൾ മാരത്തണിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രമുഖ അത്‌ലറ്റിക്‌സ് മത്സരങ്ങളിലൊന്നായി കശ്മീർ മാരത്തൺ വളർന്നുവരികയാണ്. ഇത്തവണ ആകെ 3.17 കോടി രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പൺ വിഭാഗത്തിലെ വിജയിക്ക് 25 ലക്ഷം രൂപ ലഭിക്കും.





