ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു-കശ്മീരും ലഡാക്കും വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് 2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചരിത്രത്തിൽ നിർണായക വഴിത്തിരിവായിരുന്നുവെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികരംഗം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് Read More…
Tag: jammu kashmir
ആറുദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് തീർത്ഥാടനം പുനരാരംഭിച്ചു
ജമ്മു: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറുദിവസമായി നിർത്തിവെച്ചിരുന്ന വാർഷിക അമർനാഥ് തീർത്ഥാടനം ശനിയാഴ്ച പുനരാരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 6,269 തീർത്ഥാടകർ കശ്മീർ താഴ്വരയിലെ ബൽതാൽ ബേസ് ക്യാമ്പിലേക്ക് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ജൂലൈ 19-നാണ് തീർത്ഥാടനം മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചത്. അനന്ത്നാഗ് ജില്ലയിലെ 48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗത പഹൽഗാം പാതയിലും ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബൽതാൽ Read More…
കനത്ത മഴ മുന്നറിയിപ്പ്: അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
ശ്രീനഗർ: കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) മുന്നറിയിപ്പിനെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു. ജൂലൈ 19 മുതൽ പഹൽഗാം, ബാൽട്ടാൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയും യാത്ര അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ബാൽട്ടാൽ, നുൻവാൻ/ചന്ദൻവാരി ബേസ് ക്യാമ്പുകളിൽ നിന്നും ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്നുമുള്ള തീർത്ഥാടകരുടെ തുടർയാത്രയും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയും Read More…
ലഹരി വിമുക്ത കശ്മീർ: 1,000-ലധികം മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ
ജമ്മു കശ്മീരിൽ നടപ്പാക്കുന്ന ‘നശാമുക്ത് ജമ്മു കശ്മീർ അഭിയാൻ’ (ലഹരി വിമുക്ത ജമ്മു കശ്മീർ അഭിയാൻ) പദ്ധതിയുടെ ആദ്യ 50 ദിവസത്തിനിടെ 1,000-ലധികം മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 341 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതോടൊപ്പം ₹200 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 11-ന് മനോജ് സിൻഹ ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ മയക്കുമരുന്ന് കടത്തലിനും നാർക്കോ-തീവ്രവാദ ശൃംഖലകൾക്കുമെതിരായ ഏറ്റവും വലിയ നടപടികളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്. അധികൃതരുടെ കണക്കുകൾ Read More…
പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതി വിലയിരുത്താനായി എത്തുന്നു
ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. കൊല്ലപ്പെട്ടവരില്‍ 27 പുരുഷന്മാരും ഒരാളെ സ്ത്രീയുമാണ്. പത്തിലേറെ പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ശ്രീനഗറിലെത്തിയിട്ടുണ്ട്. ആറു ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. നാലു പേരാണ് വെടിയുതിർന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും. Read More…





