India News Politics

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് കോൺഗ്രസ് എംഎൽഎ

കർണാടകയിൽ നേതൃത്വമാറ്റ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകാൻ “വലിയ സാധ്യത”യുണ്ടെന്ന് കോൺഗ്രസ് എംഎൽഎ അശോക് പട്ടൺ വ്യക്തമാക്കി.

ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അശോക് പട്ടൺ പ്രതികരിച്ചത്. ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള സാധ്യത “100 ശതമാനം” ഉണ്ടെന്നും പാർട്ടിക്കുള്ളിൽ അതിനുള്ള പ്രതീക്ഷ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നേതൃത്വത്തിന് കീഴിൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി ഉണ്ടാകാമെന്ന് സൂചന നൽകിയ പട്ടൺ, നിലവിലെ മന്ത്രിസഭയിലെ 15 മുതൽ 20 വരെ മന്ത്രിമാർക്ക് സ്ഥാനം ഒഴിയേണ്ടി വരാമെന്നും പറഞ്ഞു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ വോട്ടെടുപ്പിന് സാധ്യതയില്ലെന്നും പുതിയ നേതാവിനെ ഐക്യകണ്ഢേന തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പരാമർശം കർണാടകയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരിൽ നേതൃത്വമാറ്റ ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *