India Medical News

നീറ്റ് ചോദ്യ പേപ്പർ ചോർച്ച രണ്ട് പേരെ അറസ്റ്റ് ചെയത് സിബിഐ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ലത്തൂരിലെ ഒരു ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് സ്ഥാപനത്തിലെ ഫിസിക്സ് അധ്യാപകനെയും അറസ്റ്റ് ചെയ്തു.

മനോജ് ഷിരുരെ എന്ന ഡോക്ടറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി വി കുൽക്കർണിയിൽ നിന്ന് കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ മനോജ് ഷിരുരെ നിർണായക പങ്കുവഹിച്ചെന്നാണ് ആരോപണം.

അവരിൽ ഒരാൾ ശിവരാജ് മൊട്ടേഗാവങ്കറിൻ്റെ മകനാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ലത്തൂരിലെ റേനുകായ് കരിയർ സെന്റർ (RCC) സ്ഥാപകനായ മൊട്ടേഗാവങ്കറെ അടുത്തിടെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *