തൃശൂർ : ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയും മറ്റ് ജീവനക്കാർക്കെതിരെയും നിരന്തരം അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തുന്ന കെ പി മനോജ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ബിഎൽഎം. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജവാർത്തകളും നൽകാനായി സ്വന്തമായി പത്രം അടിച്ചിറക്കി വിതരണം ചെയ്തും ഇതിൻറെ കോപ്പികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് കെ പി മനോജ് കുമാർ ബിഎൽഎമ്മിനേയും ജീവനക്കാരെയും നിരന്തരം അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
മുൻവൈരാഗ്യത്തിൻറെ പേരിൽ ജീവനക്കാരിൽ ചിലർക്ക് കൊലപാതക ഭീഷണിവരെ ഉയർത്തുകയും ബിഎൽഎം തൃശൂർ റീജണൽ ഓഫീസിൽ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മെന്പറെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലും ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. പ്രസ്തുത കേസിലും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ച വിഷയത്തിലും പൊലീസ് ഇയാൾക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതും ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് ബിഎൽഎം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന് സ്ഥാപനത്തിൻറെ ലീഗൽ സെൽ ചീഫ് അറിയിച്ചു. ബിഎൽഎം ഡിജിഎമ്മിന് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയിരുന്നു. ലഹരിമാഫിയയും ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ പൊലീസ് ബന്ധങ്ങൾ ഉപയോഗിച്ച് പരാതിക്കാരെ ഒതുക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്.
കേന്ദ്രസർക്കാരിൻറെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയമപരമായും മാതൃകാപരമായും കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ബിഎൽഎം. ലോകമെന്പാടും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്ന ബിഎൽഎമ്മിനെ അപകീർത്തിപ്പെടുത്തുക വഴി സ്ഥാപനത്തിൻറെ ലക്ഷക്കണക്കിന് വരുന്ന മെന്പേഴ്സിനെ വരെ മനോജ് കുമാർ അപകീർത്തിപ്പെടുത്തുകയാണെന്ന് ബിഎൽഎം ഫൌണ്ടർ മെന്പർ ആർ പ്രോംകുമാർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.






