തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുള്ള അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നവംബർ 5-വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതുവരെ 84 ശതമാനം ആളുകൾ മസ്റ്ററിങിൽ പങ്കെടുത്തു.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷൻ കാർഡുകളിൽ നിന്ന് ഒഴിവാക്കില്ല. “മസ്റ്ററിങിനുള്ള തീയതി നവംബർ 5-വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകൾ ഇതിൽ പങ്കെടുക്കുകയും ചെയ്തു. 2 മുതൽ 12 വയസ്സുള്ള കുട്ടികളുടെ ആധാറിന്റെ വിവരങ്ങൾ പരിശോധിച്ചിട്ടുള്ളതിനാൽ കൃത്യതയില്ലാത്തവരുടെ എണ്ണം 10 ലക്ഷത്തിന് അധികമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ കുട്ടികൾക്കും മസ്റ്ററിങ്ങിന്റെ ഭാഗമാകും,” അദ്ദേഹം പറഞ്ഞു.
കിടപ്പുരോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റു ജില്ലകളിലോ താല്ക്കാലികമായി താമസിക്കുന്നവർക്ക് അവിടെ നിലവിലുള്ള റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.
“മുന്‍ഗണനാ കാര്‍ഡുകാരായിട്ടുള്ള 1 കോടി 44 ലക്ഷം ആളുകളാണ് മസ്റ്ററിങിൽ പങ്കെടുക്കേണ്ടത്. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യത്യാസങ്ങൾ ഒഴികെ എല്ലാവർക്കും സൗകര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.





