Agriculture Farming India News

കാലാവസ്ഥാനുസൃത കൃഷിക്ക് പ്രാധാന്യം നൽകണം: ശിവരാജ് സിങ് ചൌഹാൻ

കൃഷി വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ലഖ്നൗവില്‍ സംഘടിപ്പിച്ച ഉത്തര മേഖല കാര്‍ഷിക സമ്മേളനത്തില്‍ കാര്‍ഷിക രംഗത്തിൻ്റെ ഭാവി ദിശയെ കുറിച്ച് ചര്‍ച്ച നടത്തി.

സംസ്ഥാനങ്ങള്‍ സ്വന്തം കാലാവസ്ഥയും ആവശ്യങ്ങളും പരിഗണിച്ച് കൃഷി പദ്ധതികള്‍ തയ്യാറാക്കണമെന്ന്കേന്ദ്ര കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൌഹാൻ നിര്‍ദ്ദേശിച്ചു. ഗുണമേന്മയുള്ള വിത്തുകള്‍, കിസാന്‍ ഐഡി, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയില്‍ പുരോഗതി വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വളങ്ങളും വിത്തുകളും നിയന്ത്രിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗവേഷണ ഫലങ്ങള്‍ കര്‍ഷകരിലെത്തുമ്പോഴാണ് പൂര്‍ണ ഗുണം ലഭിക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സാങ്കേതികവിദ്യ, പരിശീലനം, മൂല്യവര്‍ധനവ് എന്നിവ കാര്‍ഷിക പുരോഗതിക്ക് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഖാരീഫ്, റാബി വിളകള്‍ക്കായുള്ള സംയുക്ത പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *