Agriculture Farming India News

12 വർഷത്തെ കർഷക ക്ഷേമ പ്രവർത്തനങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ കർഷകരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിക്കുന്ന കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. കർഷകരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച വിവിധ പദ്ധതികളെയും കാർഷിക മേഖലയിലെ പരിവർത്തനാത്മക വളർച്ചയെയും ലേഖനം വിശദീകരിക്കുന്നു. രാജ്യത്തിൻ്റെ അന്നദാതാക്കളുടെ ഉന്നമനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Agriculture Farming India News

കാലാവസ്ഥാനുസൃത കൃഷിക്ക് പ്രാധാന്യം നൽകണം: ശിവരാജ് സിങ് ചൌഹാൻ

കൃഷി വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ലഖ്നൗവില്‍ സംഘടിപ്പിച്ച ഉത്തര മേഖല കാര്‍ഷിക സമ്മേളനത്തില്‍ കാര്‍ഷിക രംഗത്തിൻ്റെ ഭാവി ദിശയെ കുറിച്ച് ചര്‍ച്ച നടത്തി. സംസ്ഥാനങ്ങള്‍ സ്വന്തം കാലാവസ്ഥയും ആവശ്യങ്ങളും പരിഗണിച്ച് കൃഷി പദ്ധതികള്‍ തയ്യാറാക്കണമെന്ന്കേന്ദ്ര കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൌഹാൻ നിര്‍ദ്ദേശിച്ചു. ഗുണമേന്മയുള്ള വിത്തുകള്‍, കിസാന്‍ ഐഡി, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയില്‍ പുരോഗതി വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വളങ്ങളും വിത്തുകളും നിയന്ത്രിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗവേഷണ ഫലങ്ങള്‍ കര്‍ഷകരിലെത്തുമ്പോഴാണ് Read More…

Agriculture Business Farming India

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ കാര്‍ഷിക അവലോകന യോഗം ചേര്‍ന്ന് കേന്ദ്രമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ കാര്‍ഷിക മേഖലയിലെ തയ്യാറാടെുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. രാസവളങ്ങളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാനും വിതരണത്തില്‍ സുതാര്യത മെച്ചപ്പെടുത്താനുമാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഫാര്‍മര്‍ ഐഡി വേഗത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.രാസവളങ്ങളും വിത്തുകളും പൂഴ്ത്തിവെക്കുതിനെതിരേയും കരിഞ്ചന്തക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ശക്തമായ നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിത്ത് സംസ്‌കരണത്തിനും പാക്കേജിംഗിനും Read More…