Agriculture Farming India Kerala News Politics

വ്യാജ വിത്തുകൾ തടയാൻ കർശന നിയമവുമായി കേന്ദ്രം; പുതിയ സീഡ് ആക്ട് ഉടൻ

ന്യൂഡൽഹി: വ്യാജവും മായം കലർന്നതും നിലവാരം കുറഞ്ഞതുമായ വിത്തുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ പുതിയ കർശനമായ സീഡ് ആക്ട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

നിയമത്തിൻ്റ് കരട് അന്തിമമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര കാർഷിക-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ കൃഷിഭവനിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

വ്യാജമോ നിലവാരം കുറഞ്ഞതോ ആയ വിത്തുകൾ വിൽക്കുന്ന കമ്പനികൾക്കും വ്യാപാരികൾക്കും കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിത്തുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വിത്തുകളുടെ ഉത്ഭവം മുതൽ വിതരണത്തോളം സുതാര്യമായ ട്രേസബിലിറ്റി സംവിധാനം നടപ്പാക്കാനും പരമ്പരാഗത വിത്തുകളിലുള്ള കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകളുടെ പ്രതിനിധികൾ സെപ്റ്റംബർ 10ലെ ചർച്ചയിൽ പങ്കെടുക്കും. വരാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *