Kerala News Politics

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി





ന്യൂഡൽഹി: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് വന്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വന്നാല്‍ മാത്രമേ സംസ്ഥാനത്തെ ജനാധിപത്യ മനോഭാവം ശക്തിപ്പെടുത്താന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ റെക്കോര്‍ഡ് വോട്ടര്‍മാര്‍ ജനാധിപത്യത്തിന് ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കളോടും സ്ത്രീകളോടും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന അസാമിലെ വോട്ടര്‍മാരോടും സമാനമായ ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്രമോദി രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാരോട് അവരുടെ വോട്ടവകാശം രേഖപ്പെടുത്തി ശക്തമായ ജനാധിപത്യത്തിന് പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *