
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, മണലൂർ മണ്ഡലം സ്ഥാനാർത്ഥിഅഡ്വ. കെ കെ അനീഷ് കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സി സി മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർത്ഥി ബാലകൃഷ്ണൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു.

പടിഞ്ഞാറെ കോട്ടയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ റോഡ് ഷോ അകമ്പടിയോടെയാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥികളെത്തിയത്.

പത്മജ വേണുഗോപാൽ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പിന്നീട് മുരളി മന്ദിരത്തിൽ എത്തി അച്ഛൻ കരുണാകരൻ്റേയും, അമ്മ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പത്മജാ വേണുഗോപാൽ പത്രിക സമർപ്പിക്കാൻ എത്തിയത്. ഭർത്താവ് ഡോ. വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം കരുണാകരൻ്റേയും, കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പടിഞ്ഞാറെ കോട്ടയിൽ കരുണാകരൻ്റെ പ്രതിമയിൽ പുഷ്പാർച്ചന ചെയ്തു കൊണ്ടാണ് റോഡ് ഷോ ആരംഭിച്ചത്.

ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ ആർ ഹരി, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തു പറമ്പിൽ, ജില്ല മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, മേഖല ജനറൽ സെക്രട്ടറി അഡ്വ രവികുമാർ ഉപ്പത്ത്, ജില്ലാ ട്രഷർ വിജയൻ മേപ്രത്, ജില്ലാ ഭാരവാഹികളായ മുരളി കൊളങ്ങട്, റോഷൻ എൻ ആർ, നിജി കെ ജി, മണ്ഡലം പ്രസിഡൻ്റുമാരായ രഘുനാഥ് സി മേനോൻ, വിപിൻ ഐനീക്കുന്നത് കൗൺസിലർമാരായ മുംതാസ് താഹ, കൃഷ്ണമോഹൻ, വിനോദ് കൃഷ്ണ, വിൻഷി അരുൺ, മഹിളാ ജില്ലാ പ്രസിഡൻ്റ് ശീതൾ രാജ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് മനു പള്ളത്, പ്രിൻ്റോ മഹാദേവൻ, മനോജ് നെല്ലിക്കാട്, ഭാരവാഹികളായ നിമേഷ് പല്ലിശേരി, പ്രിയ അനിൽ, മുരളി നാഥ് , സബീഷ്, എന്നിവർ നേതൃത്വം നൽകി.





