Kerala News Politics

എടച്ചേന കുങ്കന് ഉചിതമായ സ്മാരകം നിർമിക്കണം: പി ശ്യം രാജ്

ഗോത്ര ജനതയുടെ മുന്നണി പോരാളി എടച്ചേന കുങ്കന് വരുംതലമുറ ഓർക്കുന്ന വിധം ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുങ്കൻ്റെ പുളിഞ്ഞാൽ കോട്ടയിലെത്തി സംസാരിക്കുകയായിരുന്നു ശ്യാം. ഗോത്ര വിഭാഗത്തിൽപ്പെട്ട മന്ത്രിയും എംഎൽഎയും ഉണ്ടായിട്ടുപോലും ജനിച്ച മണ്ണിനുവേണ്ടി പോരാടാൻ പഠിപ്പിച്ച ദേശാഭിമാനിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാത്തത് ഭരിക്കുന്ന സർക്കാരുകളുടെ തികഞ്ഞ പരാജയമാണ്. വയനാടൻ മണ്ണിൽ തലയെടുപ്പോടെ നിൽക്കേണ്ട എടച്ചേന കുങ്കനും തലക്കൽ ചന്തുവിനും ഓർമ്മിക്കാൻ വിധത്തിലുള്ള ഒന്നും തന്നെ വയനാട്ടിലില്ല. പുളിഞ്ഞാലിൽ ആകെ അവശേഷിക്കുന്നത് ഒരു കല്ല് മാത്രമാണ്. എടച്ചേന കുങ്കന് അദ്ദേഹം അർഹിക്കുന്ന പ്രതിമയും സ്മാരകവും നിർമ്മിക്കണമെന്ന് ശ്യം രാജ് പറഞ്ഞു. എൻഡിഎ വിജയിച്ചാൽ ധീര ദേശാഭിമാനികൾക്ക് വയനാടൻ മണ്ണിൽ ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് ശ്യാ രാജ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *