മനു പള്ളത്ത് ജില്ലാ പ്രസിഡന്റ് യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി
യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി തൃശൂരിലെ ബിജെപി ഓഫീസിന് മുന്നിൽ ബാനറുകൾ സ്ഥാപിച്ച് വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയായി ബിജെപി ഓഫീസിനെ കാണേണ്ടെന്ന് കെഎസ്‌യുക്കാർ മനസ്സിലാക്കണം.
ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസുകളുടെ മുൻവശമാണ്. സ്വന്തം സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കഴിയാതെ ബിജെപിയുടെ ഓഫീസിന് മുന്നിൽ വന്ന് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം അപഹാസ്യമാണ്.
സോളാർ കേസ് ഉൾപ്പെടെ നിരവധി സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ നേരിട്ട കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയാണ് കെഎസ്‌യു. സ്വന്തം സംഘടനയുടെ ചരിത്രവും നേതൃത്വത്തിന്റെ നിലപാടുകളും ആദ്യം പരിശോധിച്ച ശേഷം ബിജെപിയെ വിമർശിക്കുന്നതാണ് ഉചിതം.
വാർത്തകളിൽ ഇടം നേടാനും “കെഎസ്‌യു ഇപ്പോഴും സജീവമാണ്” എന്ന് തെളിയിക്കാനും വേണ്ടി നടത്തുന്ന ഇത്തരം പൊറാട്ട് നാടകങ്ങളിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല.
ബിജെപി ഓഫീസിനെയും ബിജെപി പ്രവർത്തകരെയും ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങൾ കെഎസ്‌യു അവസാനിപ്പിക്കണം. പ്രകോപനവും സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും ഉണ്ടായാൽ അതിനെ ജനാധിപത്യപരമായും നിയമപരമായും ശക്തമായി പ്രതിരോധിക്കാൻ യുവമോർച്ചയ്ക്ക് അറിയാം.
കെഎസ്‌യുക്കാർ ഒരു കാര്യം ഓർക്കുക:തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുത്. ബിജെപിയെ പ്രകോപിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന വ്യാമോഹം വേണ്ട. തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഏത് നീക്കത്തെയും യുവമോർച്ച ശക്തമായി ചെറുക്കും.





