ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി ചsങ്ങുകൾ നടക്കുന്ന ആഗസ്റ്റ് 23 (ഞായർ), ആഗസ്റ്റ് 24 (തിങ്കൾ) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.
ന്യൂഡല്‍ഹി: 2025ല്‍ ആരംഭിക്കുന്ന അധ്യായന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലുമാണ് നടത്തപ്പെടുന്നത്. ഫെബ്രുവരിയിലെ ആദ്യഘട്ട പരീക്ഷയില്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി പങ്കെടുക്കണം. മേയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷ ഓപ്ഷണല്‍ ആയിരിക്കും – മാര്‍ക്കുകള്‍ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം പങ്കെടുക്കാം. ആദ്യഘട്ട പരീക്ഷാഫലം ഏപ്രിലിലും രണ്ടാം ഘട്ടത്തിന്റേത് ജൂണിലും പ്രസിദ്ധീകരിക്കും. ഇന്റേണല്‍ അസസ്മെന്റ് (Internal Assessment) ഒരു തവണ Read More…
2026 ലെ ഗുരുവായൂർ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ ഒക്ടോബർ 23ന് ക്ഷേത്രത്തിൽ തുടങ്ങും. നവംബർ 21നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പുരാതന കുടുംബങ്ങളും വഴിപാടായി സമർപ്പിക്കുന്ന ഏകാദശി വിളക്കുകൾ കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, കലാപരിപാടികൾ എന്നിവയോടെ ആഘോഷിക്കും. പല വിളക്കുകളും നെയ് വിളക്കാണ്. ഒക്ടോബർ 23ന് പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണി അമ്മയുടെ കുടുംബത്തിന്റെതാണ് ആദ്യ വിളക്ക്. നവംബർ 21ന് ദേവസ്വം നേരിട്ട് ഏകാദശി വിളക്ക് ആഘോഷിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള Read More…
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പുറത്തായ 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമാകും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പട്ടികയില്‍ പെടാതെ പോയവരെയാണ് ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റവന്യു Read More…